ജിഷയുടെ മരണത്തിന് പിന്നില്‍ ഒരാള്‍ മാത്രമെന്ന് ഐ.ജി

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ ക്രൂരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ട ജിഷയുടെ മരണത്തിന് പിന്നില്‍ ഒരാള്‍ മാത്രമെന്ന് എറണാകുളം റേഞ്ച് ഐ.ജി മഹിപാല്‍ യാദവ്. ഇയാള്‍ ജിഷയുടെ വീട്ടിലേക്ക് പോയത് കണ്ടവരുണ്ട്. അതേസമയം നിലവില്‍ പോലീസ് കസ്റ്റഡിയിലുള്ള രണ്ട് പേര്‍ പ്രതികളാണെന്ന് ഉറപ്പിക്കാനായിട്ടില്ലെന്നും ഐ.ജി പറഞ്ഞു. ജിഷയുടെ സുഹൃത്തുക്കളായ രണ്ട് പേരെ ഇന്ന് ഉച്ചയോടെയാണ് കസ്റ്റഡിയില്‍ എടുത്തത്. ഇവരെ ചോദ്യം ചെയ്തു വരികയാണ്. ജിഷയുടെ മരണം നടന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും പ്രതികളെ കണ്ടെത്താന്‍ കഴിയാത്തതില്‍ പ്രതിഷേധം ശക്തമാകുകയാണ്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0