ബ്ലാക്ക് മെയ്ല്‍ ചെയ്ത് പണം തട്ടുന്ന സംഘം പിടിയില്‍

കൊല്ലം: ബിസിനസുകാരെയും വ്യവസായികളെയും സ്ത്രീകളെ ഉപയോഗിച്ച് ബ്ലാക്ക് മെയ്ല്‍ ചെയ്ത് പണം തട്ടുന്ന സംഘം പിടിയില്‍. തിരുവനന്തപുരം, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ള സ്ത്രീ-പുരുഷന്‍മാര്‍ ഉള്‍പ്പെട്ട സംഘമാണ് കസ്റ്റഡിയിലുള്ളത്. തിരുവനന്തപുരത്ത് നിന്നുള്ള ബിസിനസുകാരനെ കൊല്ലത്തെ ഹോട്ടലില്‍ എത്തിച്ച് സ്ത്രീയ്‌ക്കൊപ്പം നഗ്നചിത്രങ്ങള്‍ പകര്‍ത്തിയ ശേഷം ബ്ലാക്ക് മെയ്ല്‍ ചെയ്യാനുള്ള ശ്രമത്തിനിടെയാണ് സംഘം പിടിയിലായത്. നഗരത്തിലെ ഒരു പ്രധാന ഹോട്ടലിലാണ് സ്ത്രീയ്‌ക്കൊപ്പം ബിസിനസുകാരനെ എത്തിച്ചത്. ഇരുവരും മുറിയില്‍ ഇരിക്കുന്നതിനിടെ സംഘത്തിലെ മറ്റുള്ളവര്‍ മുറിയില്‍ ബലമായി കടന്ന് നഗ്ന ചിത്രങ്ങള്‍ പകര്‍ത്തുകയായിരുന്നു. തുടര്‍ന്ന് ഇയാളുടെ എ.ടി.എം കാര്‍ഡ് കൈക്കലാക്കിയ സംഘം നഗരത്തിലെ എ.ടി.എമ്മില്‍ നിന്ന് രണ്ട് തവണയായി 80,000 രൂപ പിന്‍വലിപ്പിച്ചു. സംഘം രണ്ട് ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടു. ഇതേതുടര്‍ന്ന് ഇയാള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പണം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് സംഘത്തെ വിളിച്ചു വരുത്തിയ ശേഷം പോലീസ് ഇവരെ കുടുക്കുകയായിരുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0