വെട്ടേറ്റ്‌ ചികിത്സയിലായിരുന്ന സി.പി.എം പ്രവര്‍ത്തകന്‍ മരിച്ചു

തൃശ്ശൂര്‍: വെട്ടേറ്റ്‌ ചികിത്സയിലായിരുന്ന സി.പി.എം പ്രവര്‍ത്തകന്‍ മരിച്ചു. പൊക്കുളങ്ങര പടിഞ്ഞാറ്‌ ചെമ്പന്‍വീട്ടില്‍ കൃഷ്‌ണന്‍കുട്ടിയുടെ മകന്‍ ശശികുമാറാണ്‌ മരിച്ചത്‌. കഴിഞ്ഞ ഞായറാഴ്‌ച്ച രാത്രിയിലാണ്‌ പൊക്കുളങ്ങര പാലത്തിന്‌ സമീപത്തുവച്ചാണ്‌ ശശികുമാറിന്‌ വെട്ടേറ്റത്‌. വീട്ടിലേക്ക്‌ ബൈക്കില്‍ പേകുമ്പോഴായിരുന്നു ശശികുമാര്‍ ആക്രമിക്കപ്പെട്ടത്‌. നാലംഗ സംഘമാണ്‌ ആക്രമിച്ചത്‌. ശശികുമാറിന്റെ ഒരു കാല്‍ വെട്ടേറ്റ്‌ അറ്റുപോയിരുന്നു. കേസില്‍ ആറ്‌ ബി.ജെ.പി പ്രവര്‍ത്തകരെ പോലീസ്‌ അറസ്‌റ്റ് ചെയ്‌തിരുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0