പൂവരണി പീഡനക്കേസ്: ഒന്നാം പ്രതിക്ക് 25 വര്‍ഷം തടവ്, 4 ലക്ഷം പിഴ

കോട്ടയം: കോളിളക്കം സൃഷ്ടിച്ച പൂവരണ പീഡനക്കേസില്‍ ഒന്നാം പ്രതിയും ഇരയുടെ ബന്ധുവുമായ ലിസി(48)ക്ക് 25 വര്‍ഷം തടവുശിക്ഷയും നാലു ലക്ഷം രൂപ പിഴയും ശിക്ഷ. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പീഡനത്തെ തുടര്‍ന്ന് എയ്ഡ്‌സ് ബാധിച്ച് മരിച്ച കേസിലെ രണ്ടാം പ്രതി ജോമിനി, മൂന്നാം പ്രതി ജോ്യതിഷുനം അഞ്ചാം പ്രതി കൊല്ലം സ്വദേശി സതീഷ് കുമാര്‍ എന്നിവര്‍ക്ക് ആറു വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും കോട്ടയം അഡീഷണല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് കോടതി ഒന്ന് ജഡ്ജി കെ.ബാബു ശിക്ഷ വിധിച്ചു. പന്ത്രണ്ടു പ്രതികളുണ്ടായിരുന്ന കേസില്‍ ഒന്നു മുതല്‍ ആറുവരെയുള്ളവര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. പൂഞ്ഞാര്‍ തെക്കേക്കര സ്വദേശി തങ്കമണി, പറക്കാട്ട് സ്വദേശിനി രാഖി എന്നിവരാണ് മറ്റു കുറ്റവാളികള്‍. ഒരു പ്രതി നേരത്തെ ആത്മഹത്യ ചെയ്തിരുന്നു. അഞ്ചു പേരെ തെളിവുകളുടെ അഭാവത്തില്‍ വിട്ടയച്ചിരുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0