അമേരിക്കന്‍ മലയാളിയുടെ മൃതദേഹത്തിന്റെ കൂടുതല്‍ ഭാഗങ്ങള്‍ കണ്ടെത്തി

കോട്ടയം:  അമേരിക്കന്‍ മലയാളിയുടെ മൃതദേഹത്തിന്റെ കൂടുതല്‍ ഭാഗങ്ങള്‍ കണ്ടെത്തി. മകന്‍ വെടിവെച്ചുകൊന്ന പ്രവാസി മലയാളിയായ ജോയ്‌ ജോണിന്റെ മൃതദേഹത്തിന്റെ തലയും ഉടല്‍ ഭാഗങ്ങളുമാണ്‌ പോലീസ്‌ കണ്ടെത്തിയിരിക്കുന്നത്‌. തലയുടെ ഭാഗം കോട്ടയം ചിങ്ങവനത്തുനിന്നും ശരീര ഭാഗങ്ങള്‍ ചങ്ങനാശ്ശേരി ബൈപ്പാസിന്‌ സമീപത്തുനിന്നുമാണ്‌ കണ്ടെത്തിയത്‌. തെളിവ്‌ നശിപ്പിക്കാനായാണ്‌ മകന്‍ ഷെറിന്‍ മൃതദേഹത്തിന്റെ ഭാഗങ്ങള്‍ പലയിടങ്ങളിലായി ഉപേക്ഷിച്ചതെന്ന്‌ പോലീസ്‌ പറയുന്നു.

നദിയില്‍നിന്നു കിട്ടിയ ശരീരഭാഗം ശാസ്‌ത്രീയ പരിശോധനകള്‍ക്കു ശേഷമേ സ്‌ഥിരീകരിക്കാനാവു. കൊലപാതകം ചെയ്‌തത്‌ താന്‍ ഒറ്റയ്‌ക്കാണെന്നും സംഭവം പുറത്തറിയുമെന്ന സംശയത്തില്‍ മറ്റാരെയും സഹായത്തിനായി വിളിച്ചിട്ടില്ലെന്നും ഷെറിന്‍ പോലീസിനോടു പറഞ്ഞു. ജോയിയുടേതെന്ന്‌ സംശയിക്കുന്ന ഇടതു കൈ  ഇന്നലെ പമ്പാനദിയില്‍ നിന്ന്‌ കണ്ടെത്തിയിരുന്നു. പോലീസ്‌ കസ്‌റ്റഡിയിലുള്ള മകന്‍ ഷെറിന്റെ മൊഴിയുടെ അടിസ്‌ഥാനത്തില്‍ നടത്തിയ തെരച്ചിലിലാണ്‌ ശരീര ഭാഗങ്ങള്‍ കണ്ടെത്തിയത്‌.


Loading...

COMMENTS

WORDPRESS: 0
DISQUS: 0