അറസ്റ്റിലായ ദളിത് പെണ്‍കുട്ടികള്‍ ജയില്‍മോചിതരായി

കണ്ണൂര്‍: ജാതീയമായി അധിക്ഷേപിച്ചുവെന്ന് ആരോപിച്ച് സി.പി.എം പാര്‍ട്ടി ഓഫീസില്‍ കയറി പ്രവര്‍ത്തകനെ മര്‍ദ്ദിച്ച സംഭവത്തില്‍ അറസ്റ്റിലായ ദളിത് പെണ്‍കുട്ടികള്‍ ജയില്‍മോചിതരായി. എല്ലാ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്‍പാകെ ഹാജരാകണം, കോടതിയെ ഏല്‍പ്പിക്കണം എന്നീ ഉപാധികളോടെയാണ് സഹോദരിമാരായ അഖില, അഞ്ജന എന്നിവര്‍ക്ക് തലശേരി സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അഖിലയ്ക്കും അഞ്ജനയ്ക്കും ഒപ്പം അഖിലയുടെ ഒന്നര വയസുള്ള കുഞ്ഞും ജയിലിലായിരുന്നു. ഇരുവരെയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ശേഷം എസ്.ഐ ഷാജു അറസ്റ്റ് ചെയ്യുകയായിരുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0