സോളാര്‍ തട്ടിപ്പ് : ഉമ്മന്‍ ചാണ്ടിക്കെതിരെ അന്വേഷണത്തിന് ഡല്‍ഹി തീസ് ഹസാരി കോടതി ഉത്തരവ്

chandy_818732fഡല്‍ഹി: സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ അന്വേഷണത്തിന് ഡല്‍ഹി തീസ് ഹസാരി കോടതി ഉത്തരവ്. മുഖ്യമന്ത്രിക്കു ഡല്‍ഹിയില്‍ വച്ച് പണം കൈമാറിയെന്ന സരിത എസ്.നായരുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ഒരു ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. മുഖ്യമന്ത്രിയ്ക്ക് ഡല്‍ഹിയിലെ സഹായി തോമസ് കുരുവിള വഴി പണം കൈമാറിയെന്നായിരുന്നു സരിതയുടെ ആരോപണം. മുഖ്യമന്ത്രിക്കെതിരായ ആരോപണം അന്വേഷിക്കാന്‍ ഡല്‍ഹി പോലീസിന് കോടതി നിര്‍ദേശം നല്‍കി. അടുത്ത മാസം 31ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!