വിവാദ പ്രസംഗം: ആര്‍ ബാലകൃഷ്ണപിള്ളക്കെതിരെ കേസെടുക്കും

കൊല്ലം: പത്തനാപുരത്ത് വെച്ച് മുന്‍ മന്ത്രി ആര്‍ ബാലകൃഷ്ണപിള്ള നടത്തിയ വിവാദപ്രസംഗത്തില്‍ കേസെടുക്കാന്‍ ഡിജിപിയുടെ നിര്‍ദ്ദേശം. ന്യൂനപക്ഷങ്ങളെ അധിക്ഷേപിച്ചെന്ന് പരാതി ലഭിച്ചതിനെ തുടര്‍ന്ന് പിള്ളയുടെ പ്രസംഗത്തെ കുറിച്ച് അന്വേഷിക്കാന്‍ എസ് പി ഉത്തരവിട്ടിരുന്നു. കൊല്ലം റൂറല്‍ എസ്പി അജിതാ ബീഗത്തിനാണ് ഡിജിപി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. പുനലൂര്‍ ഡിവൈഎസ്പിക്കായിരുന്നു അന്വേഷണ ചുമതല.


Loading...

COMMENTS

WORDPRESS: 0
DISQUS: 0