കേരളാ പോലീസ് കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന് പെണ്‍കുട്ടിയുടെ പരാതി; കുട്ടിയെ കാണാതായതില്‍ ദുരൂഹത

കണ്ണൂര്‍: പയ്യന്നൂരില്‍ നിന്നു കസ്റ്റഡിയിലെടുത്തു കണ്ണൂരിലെ അഭയകേന്ദ്രത്തില്‍ എത്തിച്ച പെണ്‍കുട്ടി, കേരള പൊലീസ് കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന് ബാംഗ്ലൂര്‍ പൊലീസിനു പരാതി നല്‍കി.

ദുരൂഹ സാഹചര്യത്തില്‍ പയ്യന്നൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ കണ്ടെത്തുകയും കണ്ണൂരിലെ അഭയകേന്ദ്രത്തില്‍നിന്നു കാണാതാവുകയും മംഗളൂരുവിനു സമീപം പുത്തൂരില്‍ അവശനിലയില്‍ കണ്ടെത്തുകയും ചെയ്ത ഹരിയാന സ്വദേശിനിയുടേതാണ് കേരളാ പോലീസിനാല്‍ പീഡിപ്പിക്കപ്പെട്ടുവെന്ന വെളിപ്പെടുത്തിയത്. എന്നാല്‍, സംഭവത്തിനു ശേഷം പെണ്‍കുട്ടിയെ കാണാതായത് ദുരൂഹതകള്‍ വര്‍ദ്ധിപ്പിക്കുന്നു.

കൂട്ടമാനഭംഗത്തിനിരയാക്കിയെന്ന പെണ്‍കുട്ടിയുടെ പരാതിയില്‍ പൂത്തൂര്‍ പോലീസ് കേസെടുത്തതിന് പിന്നാലെ പെണ്‍കുട്ടിയുടെ തിരോധാനം സംബന്ധിച്ചു മംഗളൂരു പോലീസും അന്വേഷണമാരംഭിച്ചു. ഇതിന്റെ ഭാഗമായി മംഗളൂരു പോലീസിലെ വനിതാ എസ്‌ഐയുടെ നേതൃത്വത്തിലുള്ള രണ്ടംഗ സംഘം പരിയാരം മെഡിക്കല്‍ കോളേജിലും പയ്യന്നൂരിലുമായി അന്വേഷണം നടത്തി.

ഹരിയാന സോനാപേട്ട്്് സ്വദേശിനിയെന്ന് സംശയിക്കുന്ന പതിനേഴുകാരിയാണ് രേഖകള്‍ പ്രകാരം പെണ്‍കുട്ടി. വിദഗ്ധ പരിശോധനക്കായി മംഗളൂരുവിലെ ആശുപത്രിയില്‍ എത്തിച്ചതിനു പിന്നാലെയാണ് അപ്രത്യക്ഷമായത്. കണ്ണൂരില്‍വച്ചു ഹിന്ദിമാത്രം സംസാരിച്ചിരുന്ന പെണ്‍കുട്ടി പുത്തൂരില്‍ ഇംഗ്ലീഷിലാണ് സംസാരിച്ചത്. ഓരോ സഥലത്തും പരസ്പര വിരുദ്ധമായ മൊഴികളും നല്‍കിയെന്നാണ് സൂചന.

കഴിഞ്ഞ രണ്ടിന് രാത്രി പതിനൊന്നോടെ പയ്യന്നൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തുനിന്നാണു പെണ്‍കുട്ടിയെ പയ്യന്നൂര്‍ പോലീസിനു കണ്ടുകിട്ടിയത്. തുടര്‍ന്നു കണ്ണൂരിലെ അഭയ കേന്ദ്രത്തിലേക്കു മാറ്റിയെങ്കിലും ആരോടും പറയാതെ മുങ്ങിയ പെണ്‍കുട്ടിയെ പിന്നീട് കണ്ടെത്തിയത്്് ചൊവ്വാഴ്ച രാത്രിയില്‍ പുത്തൂരിലാണ്. പൂത്തൂര്‍ ഗവ. ആശുപത്രിയിലെ ഡോക്ടറോടാണ് കേരളാ പോലീസുകാര്‍ തന്നെ കൂട്ടമാഭംഗത്തിനിരയാക്കിയെന്നു വെളിപ്പെടുത്തിയത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0