എ.ടി.എം മോഷണശ്രമം: ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തി

കൊച്ചി: സിന്‍ഡിക്കേറ്റ് ബാങ്ക് എടിഎമ്മില്‍ മോഷണശ്രമം നടത്തിയ രണ്ട് പേരില്‍ ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തി. എടിഎമ്മിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞ രണ്ട് പേരില്‍ ഒരാളായ ഉത്തര്‍പ്രദേശ് സ്വദേശി ഇമ്രാനാണ് കൊല്ലപ്പെട്ടത്. ഇയാളുടെ കൂട്ടുപ്രതിയും കവര്‍ച്ചാ ശ്രമത്തിന്റെ മുഖ്യസൂത്രധാരനുമായ മുഹമ്മദ് അന്‍സാറാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് അറിയിച്ചു. പ്രതികള്‍ താമസിച്ചിരുന്ന കാക്കനാട്ടെ ലോഡ്ജിലെത്തിയ പോലീസ് സംഘം ഇമ്രാന്റെ മൃതദേഹം തുണിയില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയിട്ടുണ്ട്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0