വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് മോഷണം : നാല് പേര്‍ പിടിയില്‍

പെരുമ്പാവൂരില്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് മോഷണം നടത്തിയ സംഭവത്തില്‍ നാല് പേര്‍ പിടിയില്‍. വെള്ളിയാഴ്ച പാറപ്പുറം സിദ്ദിഖിന്‍റെ വീട്ടിലാണ് മോഷണം നടന്നത്. വിജിലന്‍സ് റെയ്ഡ് എന്ന വ്യാജേന എത്തിയാണ് പത്തംഗ സംഘം മോഷണം നടത്തിയത്. ഇതില്‍ നാല് പേരെ ഇന്ന് ഉച്ചയോടെയാണ് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പിടികൂടിയത്. ഇതില്‍ ചിലര്‍ക്ക് തീവ്രവാദ ബന്ധമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബംഗളുരു സ്ഫോടനക്കേസിലെ മുഖ്യപ്രതി തടിയന്‍റവിട നസീറിന്‍റെ കൂട്ടാളികള്‍ ഉള്‍പ്പെടെ നാല് പേരാണ് പിടിയിലായത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0