എടിഎം കുത്തിത്തുറന്ന് കവർച്ചക്ക് ശ്രമം

കൊച്ചി: പെരുമ്പാവൂരിലെ വേങ്ങോലയിൽ സൗത്ത് ഇന്ത്യൻ ബാങ്ക് എടിഎം കുത്തിത്തുറന്ന് കവർച്ചക്ക് ശ്രമം. അർധരാത്രിക്കു ശേഷമുണ്ടായ സംഭവത്തില്‍ എടിഎമ്മിന്‍റെ ചുവടെയുള്ള പാളി പൂർണമായും തകർക്കപ്പെട്ടിട്ടുണ്ട്. പണം നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. സുരക്ഷാ അലാറം അടിച്ചതിനെ തുടര്‍ന്ന് മോഷ്ടാക്കൾ ഒാടി രക്ഷപ്പെടുകയായിരുന്നു എന്ന് കരുതുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0