മലബാര്‍ സമിന്റ്‌സ് എംഡി: കെ.പത്മകുമാറിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു

പാലക്കാട്: അഴിമതിക്കേസില്‍ മലബാര്‍ സമിന്റ്‌സ് എംഡി: കെ.പത്മകുമാറിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. സിമന്റ് ഡീലര്‍ഷിപ്പില്‍ 2.70 കോടി സ്ഥാപനത്തിന് നഷ്ടം വരുത്തിയതാണ് കേസ്. വിജിലന്‍സ് ജഡ്ജിയുടെ വീട്ടില്‍ ഹാജരാക്കിയ അദ്ദേഹത്തെ ഒരു ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കഴിഞ്ഞദിവസം വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ സംഘം പത്മകുമാര്‍, ഡപ്യൂട്ടി മാര്‍ക്കറ്റിങ് മാനേജര്‍ ജി. വേണുഗോപാല്‍ , ലീഗല്‍ ഓഫിസര്‍ പ്രകാശ് ജോസഫ് എന്നിവരുടെ ഓഫിസുകളിലും വസതികളിലും ഗസ്റ്റ് ഹൗസിലും വിജിലന്‍സ് പരിശോധന നടത്തിയിരുന്നു. ഡയറക്ടര്‍ സ്ഥാനത്തുനിന്നു പത്മകുമാറിനെ സര്‍ക്കാര്‍ നീക്കി, ചുമതല വ്യവസായ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി സഞ്ജയ് എം. കൗളിന് നല്‍കി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0