ജിഷ വധക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു; അമീറുള്‍ ഇസ്ലാം മാത്രം പ്രതി

കൊച്ചി: ജിഷ വധക്കേസില്‍ അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ശനിയാഴ്ച രാവിലെയാണ് 1500 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചത്. അസം സ്വദേശിയായ അമിറുള്‍ ഇസ്ലാം ഒറ്റയ്ക്കാണ് കൊലപാതകം നടത്തിയതെന്നും കുറ്റപത്രത്തില്‍ പറയുന്നു. കൊലപാതകം, മാനഭംഗം, ദളിത് പീഡനം എന്നി കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. 125 ശാസ്ത്രീയ പരിശോധന റിപ്പോര്‍ട്ടും 195 സാക്ഷി മൊഴികളും കുറ്റപത്രത്തില്‍ ഉള്‍പ്പെടുന്നു. 70 തൊണ്ടി മുതലുകളും ഹാജരാക്കിയിട്ടുണ്ട്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!