നിസാമിനോട് സുപ്രീം കോടതിയും കരുണ കാട്ടിയില്ല

ഡല്‍ഹി: തൃശ്ശൂരില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കാറിടിച്ചു കൊന്ന കേസില്‍ പ്രതി നിസാമിനോട് സുപ്രീംകോടതിയും കരുണ കാട്ടിയില്ല. ജാമ്യ ഹര്‍ജി തള്ളി. പ്രതി ജാമ്യം അര്‍ഹിക്കാത്തയാളാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

സാധാരണക്കാരുടെ ജീവന് യാതൊരു വിലയും കല്‍പിക്കാത്ത വ്യക്തിയാണ് നിസാം. കേസിന്റെ വിചാരണ ജനുവരി അവസാനത്തോടെ പൂര്‍ത്തീകരിക്കാന്‍ വിചാരണ കോടതിക്ക് സുപ്രീംകോടതി നിര്‍ദേശം നല്‍കി. മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെയാണ് നിസാമിന് വേണ്ടി ഹാജരായത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0