ഗ്യാസ് ഏജൻസി ഉടമയുടെ കൊലപാതകം: ഭാര്യയുടെ കൂട്ടുകാരാൻ പിടിയിൽ

മലപ്പുറം: വളാഞ്ചേരിയിൽ ഗ്യാസ് ഏജൻസി ഉടമയെ വെട്ടിക്കൊന്ന സംഭവത്തിൽ ഭാര്യയുടെ കൂട്ടുകാരൻ മുഖ്യപ്രതി. ഭാര്യയുടെ അറസ്റ്റ് രേഖപ്പെടുത്താൻ പോലീസ് ഒരുങ്ങുന്നു.

കൊല്ലപ്പെട്ട വിനോദ് കുമാറിന്റെയും ഭാര്യ ജ്യോതിയുടെയും ഉറ്റ സുഹൃത്താണ് പിടിയിലായത്. സംഭവത്തിൽ പരുക്ക് പറ്റി പെരുന്തൽമണ്ണയിലെ അൽഷിബ ആശുപത്രിയിൽ കഴിയുന്ന ജ്യോതിയെ ചോദ്യം ചെയ്തതിൽ നിന്നാണ് പ്രതിയെ കുറിച്ചുള്ള വിവരം ലഭിച്ചത്. ജ്യോതിയും പ്രതിയായ സുഹൃത്തും ചേർന്ന് വിനോദിനെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് സംശയിക്കുന്നത്.

കൊലയ്ക്കുശേഷം ഇടപ്പാളിൽ കാർ ഉപേക്ഷിച്ച് ഇയാൾ എറണാകുളത്തേക്ക് പോകുന്നതിനിടെയണ് അറസ്റ്റ്. വാടക വീട്ടിലെ കിടപ്പുമുറിയിലായിരുന്നു വിനോദിനെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. അയൽവാസിയായ സ്ത്രീ പത്രമെടുക്കാൻ എത്തിയപ്പോഴാണു വീടിനുള്ളിൽനിന്നു ജ്യോതിയുടെ കരച്ചിൽ കേട്ടത്. പരുക്കേറ്റു ചോരവാർന്ന ജ്യോതി ഡൈനിംഗ് ഹാളിലും വിനോദ്കുമാറിന്റെ മൃതദേഹം കിടപ്പുമുറിയിലുമായിരുന്നു.

അയൽവാസിയായ സ്ത്രീ സമീപവാസികളെ വിളിക്കുകയും തുടർന്നു വളാഞ്ചേരി പോലീസിൽ അറിയിക്കുകയു ം ചെയ്തു. വീട്ടിലുണ്ടായിരുന്ന 3,54,000 രൂപയും കാറും എടുത്താണ് പ്രതി സ്ഥലം വിട്ടത്. തുടർന്ന് കാർ ഇടപ്പാളിൽ ഉപേക്ഷിച്ച് ഇയാൾ എറണാകുളത്തേയ്ക്ക് പോവുകയായിരുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0