മകനെ വെടിവച്ച ശേഷം അച്ഛന്‍ ജീവനൊടുക്കി

mathewഅങ്കമാലി: വാക്കുതര്‍ക്കത്തെ തുടര്‍ന്ന് മകനെ വെടിവച്ച ശേഷം അച്ഛന്‍ ജീവനൊടുക്കി. അയ്യമ്പുഴ കാവുങ്ങല്‍ വീട്ടില്‍ മാത്യു (50) വാണ് മകനെ വെടിവെച്ചതിനു ശേഷം ജീവനൊടുക്കിയത്. മകന്‍ മനുവിനെ (20) ഗുരുതരമായ പരിക്കുകളോടെ അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  രാവിലെ 9 മണിയോടെയാണ് സംഭവം.

അയ്യമ്പുഴയിലെ പള്ളിയില്‍ കുര്‍ബാനയ്ക്ക് പോയി തിരിച്ച് വന്ന മനുവും മാത്യുവും തമ്മില്‍ തര്‍ക്കം നടന്നു. തുടര്‍ന്ന് മാത്യു തോക്കെടുത്ത് മകന് നേരെ നിറയൊഴിക്കുകയായിരുന്നു. വെടിയേറ്റ ഉടന്‍ മകന്‍ മനു വീടിന് പുറത്തേത്തേക്ക് ഓടി. നാട്ടുകാര്‍ മനുവിനെ ആശുപത്രിയിലെത്തിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0