മൈക്രോഫിനാന്‍സില്‍ 80.30 ലക്ഷതതിന്റെ തട്ടിപ്പെന്ന് വിജിലന്‍സ് കോടതിയില്‍

തിരുവനന്തപുരം: എസ്.എന്‍.ഡി.പി യോഗത്തിന്റെ നേതൃത്വത്തില്‍ നടത്തിവന്ന മൈക്രോഫിനാന്‍സ് പദ്ധതിയില്‍ 80.30 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് വിജിലന്‍സിന്റെ റിപ്പോര്‍ട്ട്. തിരുവനന്തപുരം വിജിലന്‍സ് കോടതിയിലാണ് ഈ റിപ്പോര്‍ട്ട് നല്‍കിയത്.

പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ സമര്‍പ്പിച്ച ഹര്‍ജി പരിശോധിക്കുമ്പോഴാണ് വിജിലന്‍സ് ലീഗല്‍ അഡൈ്വസര്‍ റിപ്പോര്‍ട്ട് കോടതിയില്‍ എത്തിയത്. തട്ടിപ്പ് നടന്നകാര്യം സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും വിജിലന്‍സ് സംഘം കോടതിയെ അറിയിച്ചു. വിവിധ പരാതികളുടെ അടിസ്ഥാനത്തില്‍ ഓഡിറ്റ് നടത്തിയിരുന്നു. തുടര്‍ന്ന് രഹസ്യ പരിശോധനയും നടത്തി. ഇതിനു ശേഷമാണ് തട്ടിപ്പ് നടന്നുവെന്ന നിഗമനത്തില്‍ എത്തിയതെന്നും അന്വേഷണ സംഘം കോടതിയെ ധരിപ്പിച്ചു.

കേസിലെ അന്വേഷണ റിപ്പോര്‍ട്ടും രഹസ്യ പരിശോധന റിപ്പോര്‍ട്ടും ഈ മാസം 11ന് സമര്‍പ്പിക്കാനും കോടതി വിജിലന്‍സിന് നിര്‍ദേശം നല്‍കി. പിന്നാക്ക വികസന കോര്‍പറേഷന്‍ മുന്‍ എം.ഡി എന്‍ നജീബിനെതിരെ വകുപ്പുതല നടപടിക്ക് ശിപാര്‍ശ ചെയ്തിരുന്നതായി വിജിലന്‍സ് കോടതിയെ അറിയിച്ചു.

അതേസമയം, മൈക്രോഫിനാന്‍സുമായി ബന്ധപ്പെട്ട് താന്‍ ഒരു ക്രമക്കേടും നടത്തിയിട്ടില്ലെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പ്രതികരിച്ചു. കേസിനു പിന്നില്‍ രാഷ്ട്രീയ ഇടപെടലുണ്ട്. കേസിലെ നിയമപരമായി നേരിടുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0