അനാശാസ്യത്തിന് പിടിയിലായത് സഹോദരിമാ രല്ലെന്ന്; വിദേശത്തുള്ള സഹോദരിയും മാതാവും പരാതി നല്‍കി

അടൂര്‍: വാടക വീടില്‍ പ്രവര്‍ത്തിച്ചിരുന്ന അനാശാസ്യ കേന്ദ്രത്തില്‍ നിന്ന് പിടിക്കപ്പെട്ടവര്‍ സഹോദരികളല്ലെന്ന് പോലീസ്. ചിത്രം സഹിതം വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച ഓണ്‍ലൈന്‍ പത്രത്തിനെതിരെ പരാതിയെ തുടര്‍ന്ന് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തു.

ഐ.ടി. ആക്ട് 67 ബി പ്രകാരമാണ് കേസ്. വാര്‍ത്ത ഫേസ്ബുക്കിലും വാട്‌സാപ്പിലും ഷെയര്‍ ചെയ്തവര്‍ക്കെതിരെയും കേസ് എടുത്തിയിട്ടുണ്ട്. ജനുവരി നാലിനാണ് അടൂര്‍ പെരിങ്ങിനാട് 14ാം മൈലിന് സമീപം വാടക വീട് എടുത്ത് അനാശാസ്യം നടത്തി വന്ന സംഘം പിടിയിലായത്. പിടിയിലായ സൗമി, സിമി എന്നിവര്‍ സഹോദരങ്ങളാണെന്ന് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ വിവരം തെറ്റാണെന്ന് പോലീസ് പറയുന്നു. ഇതിനിടെ, സൗമിയുടെയും ഗള്‍ഫില്‍ ജോലി ചെയ്യുന്ന അവരുടെ സഹോദരിയുടെയും ചിത്രം ഉള്‍പ്പെടുത്തി വാര്‍ത്ത പ്രചരിപ്പിച്ചു. പെണ്‍കുട്ടികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും പുറത്തുവന്നിരുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0