അടൂര്‍ പീഡനം: പെണ്‍കുട്ടികളില്‍ ഒരാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

അടൂര്‍: കെട്ടിടയിട്ട് പീഡനത്തിന് ഇരയായ പെണ്‍കുട്ടികളില്‍ ഒരാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കോഴഞ്ചേരിയിലെ മഹിളാ മന്ദിരത്തില്‍ വച്ചാണ് പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ജില്ലആ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയുടെ ആരോഗ്യനില തൃപ്തികരമെന്ന് അധികൃതര്‍ അറിയിച്ചു.

ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് പെണ്‍കുട്ടി മഹിളാ മന്ദിരത്തിലെ ശുചിമുറിയില്‍ കയറി കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ശുചിമുറിയില്‍ കയറിയ പെണ്‍കുട്ടി ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും പുറത്തുവരാത്തതിനെ തുടര്‍ന്നുണ്ടായ പരിശോധനയിലാണ് രക്തം വാര്‍ന്ന നിലയില്‍ കണ്ടെത്തിയത്.

കേസിനെ തുടര്‍ന്ന കോഴഞ്ചേരിയിലെ മഹിളാ മന്ദിരത്തിലാണ് പെണ്‍കുട്ടി െപാര്‍പ്പിച്ചിരുന്നത്. വീട്ടില്‍ പോകാന്‍ സാധിക്കാത്തതിലെ മനപ്രയാസമാണ് കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതിനു പിന്നിലെന്ന് പോലീസ് അറിയിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0