കതിരൂര്‍ മനോഡ് വധം: പി.ജയരാജനെ പ്രതിചേര്‍ത്തു

കൊച്ചി: കതിരൂര്‍ മനോജ് വധക്കേസില്‍ സി.പി.എം കണ്ണുര്‍ ജില്ലാ സെക്രട്ടറി ജയരാജനെ പ്രതിചേര്‍ത്തു. ഗൂഢാലോചന കുറ്റം ചുമത്തിയാണ് 25ാം പ്രതിയാക്കി പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ജയരാജനെ പ്രതിചേര്‍ത്ത റിപ്പോര്‍ട്ട് സി.ബി.ഐ തലശ്ശേരി സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. ജയരാജനെതിരെ കേസില്‍ യു.എ.പി.എ കുറ്റം ചുമത്തിയിട്ടുണ്ട്. നേരത്തെ 24 പ്രതികളെയാണ് പട്ടികയില്‍ ചേര്‍ത്തിരുന്നത്. ജയരാജന്‍ കഴിഞ്ഞ ദിവസം സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ പ്രതിചേര്‍ത്തിട്ടില്ലെന്ന നിലപാടാണ് സി.ബി.ഐ സ്വീകരിച്ചിരുന്നത്. പിന്നാലെയാണ് നടപടി.

അതേസമയം, സി.ബി.ഐ നീക്കം മണത്തറിഞ്ഞ് സി.പി.എം പ്രതിരോധ നടപടി ആരംഭിച്ചു. ജയരാജന്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കേസിന്റെ തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യാനും ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് ജയരാജന് അവധി നല്‍കി എം.വി ജയരാജന് ചുമതല നല്‍കാനും സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അടിയന്തര യോഗം ചേരുന്നതിനിടെയാണ് പി.ജയരാജനെതിരെ സി.ബി.ഐ തീരുമാനം വന്നത്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തിലാണ് യോഗം ചേരുന്നത്. സി.ബി.ഐ നീക്കം വ്യക്തമായശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് സി.പി.എം നിലപാട്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0