തലയോലപ്പറമ്പ് കൊലപാതകം: എട്ടു വര്‍ഷത്തിനു ശേഷം തെളിഞ്ഞു

കോട്ടയം: എട്ടു വര്‍ഷം മുന്‍പു കാണാതായ തലയോലപ്പറമ്പ് കാലായില്‍ മാത്യു(53)വിന്റെ തിരോധാനം കൊലപാതകമാണെന്ന് തെളിഞ്ഞു. ഗൃഹനാഥനെ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതിയെ പൊലിസ് കണ്ടെത്തി. കള്ളനോട്ടുകേസില്‍ റിമാന്‍ഡിലായിരുന്ന വൈക്കം ടി.വി പുരം അനീഷ്(38) ആണ് പ്രതി. മാത്യുവിനെ കൊന്ന് കെട്ടിടത്തിന്റെ ഉള്ളില്‍ കുഴിച്ചിടുകയായിരുന്നു. പ്രതിയെ സംഭവ സ്ഥലത്തെത്തി പൊലിസ് തെളിവെടുപ്പ് നടത്തി. കെട്ടിടത്തിന്റെ ഉള്‍വശം പൊളിച്ചാണ് തെളിവെടുക്കുന്നത്. പണമിടപാട് സംബന്ധിച്ച് തര്‍ക്കത്തെതുടര്‍ന്നാണ് അനീഷ് മാത്യുവിനെ കൊലപ്പെടുത്തിയത്. 2008 നവംമ്പര്‍ 25ന് വൈകുന്നേരം മക്കളെ സ്‌കൂളില്‍ നിന്നും കൊണ്ടുവന്ന ശേഷം കാറുമായി പുറത്തേയ്ക്കിറങ്ങിയ മാത്യു പിന്നീട് മടങ്ങിയെത്തിയില്ല.


Loading...

COMMENTS

WORDPRESS: 0
DISQUS: 1