യു.എ.പി.എ ചുമത്തിയ കേസുകളില്‍ പുന:പരിശോധന

തിരുവനന്തപുരം: സംസ്ഥാനത്ത് യു.എ.പി.എ ചുമത്തി എടുത്ത കേസുകള്‍ പുന:പരിശോധിക്കുന്നു. ഡി.ജി.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പരിശോധിക്കുക. ആഭ്യന്തര വകുപ്പിന്റെ നിര്‍ദേശപ്രകാരമാണ് നടപടി. സംസ്ഥാനത്ത് വ്യാപകമായി യു.എ.പി.എ ദുരുപയോഗം ചെയ്‌തെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

പ്രതിഷേധം രൂക്ഷമായതോടെ
യു.എ.പി.എയ്‌ക്കെതിരെ ആഭ്യന്തര വകുപ്പിന്റെ കൂടി ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ ശക്തമായി രംഗത്തെത്തിയിരുന്നു. ജനാധിപത്യാവകാശങ്ങള്‍ നിഷേധിക്കരുതെന്നും കാപ്പ, യു.എ.പി.എ എന്നീ നിയമങ്ങളോട് വിയോജിപ്പുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. പിന്നാലെ, യു.എ.പി.എ ചുമത്തുന്ന കാര്യത്തില്‍ കര്‍ശന നിര്‍ദേശവുമായി ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ സര്‍ക്കുലറുമിറക്കി. ജില്ലാ പൊലിസ് മേധാവിയുടെ അനുവാദം കൂടാതെ ഈ വകുപ്പ് ചുമത്താനാവില്ലെന്ന് സര്‍ക്കുലറില്‍ പറയുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0