കൊച്ചിയില്‍ ഡിജെ പാര്‍ട്ടികള്‍ക്ക് നിരോധനം

കൊച്ചി: സംഗീത പരിപാടികള്‍ക്ക് അരണ്ട വെളിച്ചം പാടില്ല. കൊച്ചിയില്‍ പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായുള്ള ഡിജെ പാര്‍ട്ടികള്‍ക്ക് നിരോധനം.  സ്ഥലത്ത് സിസിടിവി ക്യാമറകള്‍ വേണമെന്നു ഹോട്ടല്‍ ഉടമകളോട് പോലീസ് നിര്‍ദേശിച്ചു. ഡിജെ പാര്‍ട്ടിക്കായി പല ഹോട്ടലുകളും ടിക്കറ്റുകള്‍ വിറ്റഴിച്ചിരുന്നു. പിന്നാലെയാണ് പോലീസിന്റെ കര്‍ശന നിര്‍ദേശം വന്നിരിക്കുന്നത്. ഡിജെ പാര്‍ട്ടികള്‍ ഒഴിവാക്കി പകരം സംഗീത നിശ സംഘടിപ്പിക്കാനാണ് പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ പാര്‍ട്ടികള്‍ കുട്ടികളും വൃദ്ധരും അടക്കം കുടുംബത്തിലെ എല്ലാവര്‍ക്കും പങ്കെടുക്കാവുന്ന വിധത്തിലായിരിക്കണം തയാറാക്കേണ്ടത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0