ജേക്കബ് തോമസിനെതിരേ അന്വേഷണം ആവശ്യപ്പെട്ട് ഹരജി

കൊച്ചി: സംസ്ഥാന വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരേ അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സ് കോടതിയില്‍ ഹര്‍ജി. സര്‍ക്കാര്‍ ജോലിയില്‍ നിന്നും അവധിയെടുത്ത് സ്വകാര്യ കോളജില്‍ അധ്യാപനം നടത്തിയത് അന്വേഷിക്കണമെന്നും തുറമുഖ ഡയറക്ടരായിരുന്നപ്പോള്‍ സോളാര്‍ പാനല്‍ വാങ്ങിയത് അന്വേഷിക്കണമെന്നുമാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. മുവാറ്റുപ്പുഴ വിജിലന്‍സ് കോടതിയിലാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഈ മാസം 19ന് കോടതി ഹര്‍ജിയില്‍ വാദം കേള്‍ക്കും.


Loading...

COMMENTS

WORDPRESS: 0
DISQUS: 0