ബാര്‍ കോഴ: ഡയറക്ടര്‍ സ്വന്തം നിലയില്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയെന്ന് സുകേശന്റെ മൊഴി

തിരുവനന്തപുരം: മുന്‍ ധനമന്ത്രി കെ എം മാണിക്കെതിരായ ബാര്‍ കോഴക്കേസില്‍ താന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് പൂര്‍ണമായും തള്ളി അന്നത്തെ വിജിലന്‍സ് ഡയറക്ടര്‍ എന്‍ ശങ്കര്‍റെഡ്ഡി സ്വന്തം നിലയില്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയെന്ന് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ആര്‍ സുകേശന്റെ മൊഴി. തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ വെള്ളിയാഴ്ച സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് വെളിപ്പെടുത്തല്‍. .

വിജിലന്‍സ് കോടതി നിര്‍ദേശപ്രകാരമാണ് കേസ് രണ്ടാമതും അന്വേഷിക്കാന്‍ തനിക്ക് ചുമതല ലഭിച്ചതെന്ന് സുകേശന്റെ മൊഴിയിലുണ്ട്. കേസ് അന്വേഷണത്തിനും റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനുമിടയില്‍ ഓരോതവണയും ശങ്കര്‍റെഡ്ഡി ഇടപെട്ടുവെന്നും മൊഴിയിലുണ്ട്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0