ഗോശാലയില്‍ പശുക്കള്‍ ചത്ത സംഭവം: ബി.ജെ.പി നേതാവ് അറസ്റ്റില്‍

റായ്പൂര്‍: ചത്തീസ്ഗഡിലെ ദുര്‍ഗ് ജില്ലയില്‍ ഭക്ഷണം കിട്ടാതെ 27 പശുക്കള്‍ ചത്ത സംഭവത്തില്‍ ബി.ജെ.പി പ്രാദേശിക നേതാവ് അറസ്റ്റില്‍. ജമൂല്‍ മുന്‍സിപ്പാലിറ്റി വൈസ് പ്രസിഡന്റു കൂടിയായ ഹരീഷ് വര്‍മ എന്നയാളാണ് അറസ്റ്റിലായത്. സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഇയാളുടെ ഗോശാലയിലാണ് 27 പശുക്കല്‍ പട്ടിണിമൂലം ചത്തത്. എന്നാല്‍, കൂടുതല്‍ പശുക്കള്‍ ഇവിടെ ചത്തിട്ടുണ്ടെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0