കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയില്‍ സഹകരണ സംഘത്തിനെതിരേ വിജിലന്‍സ് അന്വേഷണം

മൂവാറ്റുപുഴ: കള്ളപ്പണം കെ.എസ്.ആര്‍.ടി.സി ഡിപ്പോ വഴി വെളുപ്പിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി തൊഴിലാളി സഹകരണ സംഘത്തിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് കോടതി ഉത്തരവിട്ടു. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. തൊഴിലാളികളുടെ നിക്ഷേപമായി കൈവശമുണ്ടായിരുന്ന പണം സഹകരണ സംഘം ഡിപ്പോ വഴി മാറിയെടുത്തെന്നാണ് ആരോപണം. പഴയ നോട്ടുകള്‍ ഡിപ്പോ വഴി ടിക്കറ്റ് വരുമാനമായി കാണിച്ചായിരുന്നു കള്ളപ്പണം വെളുപ്പിച്ചത്. ലഭിക്കുന്ന ടിക്കറ്റ് വരുമാനത്തിന് പകരം പഴയ നോട്ടുകളാണ് ഡിപ്പോയില്‍ തൊഴിലാളികള്‍ അടച്ചിരുന്നത്.

Loading...

COMMENTS

WORDPRESS: 0
DISQUS: 0