മന്ത്രിസഭാ യോഗതീരുമാനങ്ങള്‍ വിവരാവകാശ നിയമം വഴി നല്‍കാന്‍ ഉത്തരവ്

തിരുവനന്തപുരം: മന്ത്രിസഭാ യോഗത്തിന്റെ തീരുമാനങ്ങള്‍ വിവരാവകാശ നിയമപ്രകാരം നല്‍കണമെന്ന് വിവരാവകാശ കമ്മിഷന്റെ ഉത്തരവ്. യു.ഡി.എഫ് സര്‍ക്കാരിന്റെ അവസാന കാലത്തെ മന്ത്രിസഭാ തീരുമാനങ്ങള്‍ ആവശ്യപ്പെട്ട് സമര്‍പ്പിച്ച അപേക്ഷയിലെ തര്‍ക്കം പരിഹരിച്ചുകൊണ്ടാണ് കമ്മിഷന്റെ സുപ്രധാന തീരുമാനം. തീരുമാനങ്ങള്‍ വെബ് സൈറ്റിലൂടെ പരസ്യപ്പെടുത്തുന്ന കാര്യം പരിഗണിക്കണമെന്നും കമ്മിഷന്‍ നിര്‍ദേശിച്ചു.

വിവരാവകാശ നിയമപ്രകാരം നല്‍കാവുന്നതും നിയമത്തിന്റെ പരിധിയില്‍ വരാത്തതുമായ കാര്യങ്ങള്‍ മന്ത്രിസഭാ യോഗത്തില്‍ ഉണ്ടാകാറുണ്ടെന്നും ഇത് വേര്‍തിരിച്ച് നല്‍കുക അപ്രായോഗികമാണെന്നും കാണിച്ചാണ് പൊതുഭരണ വകുപ്പ് അപേക്ഷ നിരസിച്ചിരുന്നത്. ഇതു തള്ളിക്കൊണ്ടാണ് മുഖ്യ വിവരാവകാശ കമ്മിഷണറുടെ നടപടി.

COMMENTS

WORDPRESS: 0
DISQUS: 0