ബി.ജെ.പി ഓഫീസ് ആക്രമണം തടയാന്‍ ശ്രമിച്ച പോലീസുകാരന് പാരിതോഷികം

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന സമിതി ഓഫീസ് ആക്രമിച്ചപ്പോള്‍ ആക്രമികളെ തടഞ്ഞ പൊലീസുകാരന് പാരിതോഷികം. മ്യൂസിയം സ്‌റ്റേഷനിലെ പ്രത്യുഞ്ജയനാണ് ഐ.ജി മനോജ് എബ്രഹാം 5000 രൂപ ക്യാഷ് അവാര്‍ഡ്  പ്രഖ്യാപിച്ചത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്ന പ്രത്യുഞ്ജയനെ സന്ദര്‍ശിച്ച ശേഷമാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പാരിതോഷികം പ്രഖ്യാപിച്ചത്. സംഭവം നോക്കി നിന്ന രണ്ട് പോലീസ് ഉദ്യോഗസ്ഥനെ കഴിഞ്ഞ ദിവസം സസ്‌പെന്റ് ചെയ്തിരുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!