മാധ്യമങ്ങളില്‍ വന്നത് തങ്ങളുടെ റിപ്പോര്‍ട്ടല്ലെന്ന് ബി.ജെ.പി നേതാക്കളുടെ മൊഴി

തിരുവനന്തപുരം: ബിജെപി ദേശീയ-സംസ്ഥാന നേതൃത്വങ്ങള്‍ക്ക് നേരിട്ടുപങ്കുള്ള മെഡിക്കല്‍ കോളേജ് കുംഭകോണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് തങ്ങള്‍ തയ്യാറാക്കിയതല്ലെന്ന് അന്വേഷണ കമീഷനംഗങ്ങള്‍. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് പിന്നാലെ കമീഷന്‍ അംഗങ്ങളായ കെ പി ശ്രീശനും എ കെ നസീറും എന്നിവരും സംസ്ഥാന വിജിലന്‍സ് അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരായി മൊഴി നല്‍കി.

സംഭവത്തെക്കുറിച്ച് അന്വേഷിച്ചിരുന്നെന്നും പ്രാഥമികമായ നിഗമനം സംസ്ഥാന പ്രസിഡന്റിന് മെയില്‍ ചെയ്തെന്നും സമ്മതിച്ചു. അതില്‍ പറയുന്ന കാര്യങ്ങളല്ല മാധ്യമങ്ങളില്‍ വന്നത്. 5.60 കോടി രൂപയുടെ സാമ്പത്തിക ഇടപാട് നടന്നതായി കണ്ടെത്തിയിരുന്നു. സംഘടനയില്‍നിന്ന് പുറത്താക്കിയ ആര്‍ എസ് വിനോദ്, കോളേജ് ഉടമ ഷാജി, സതീഷ്നായര്‍ എന്നിവര്‍ നടത്തിയ ഇടപാടാണിത്.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0