സക്കീര്‍ ഹുസൈന്‍ പാര്‍ട്ടി ഓഫീസില്‍; പുറത്തിറങ്ങിയാല്‍ അറസ്റ്റ്

കൊച്ചി: ഒളിവില്‍പോയ സി.പി.എം ജില്ലാ കമ്മിറ്റി അംഗം സക്കീര്‍ ഹുസൈന്‍ കളമശ്ശേരി ഏരിയാ കമ്മിറ്റി ഓഫിസിലുണ്ടെന്നു വിവരം. മഫ്തി പോലീസ് ഏരിയാ കമ്മിറ്റി ഓഫീസും പരിസരവും വളഞ്ഞു. സക്കീര്‍ പുറത്തിറങ്ങിയാല്‍ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് വ്യക്തമാക്കി. പുറത്തിറങ്ങാന്‍ വൈകിയാല്‍ ഉന്നത ഉദ്യോഗസ്ഥരുടെ അനുമതിയോടെ ഓഫീസില്‍ കയറിയും അറസ്റ്റ് ചെയ്‌തേക്കും. വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ കേസില്‍ പ്രതിയായ സക്കീര്‍ ഹുസൈന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0