ഉഴവൂര്‍ വിജന്‍ അന്തരിച്ചു

കൊച്ചി: എന്‍.സി.പി സംസ്ഥാന അധ്യക്ഷന്‍ ഉഴവൂര്‍ വിജന്‍(60) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയ, ഉദര സംബന്ധ അസുഖങ്ങളെ തുടര്‍ന്ന് ഈ മാസം 11 മുതല്‍ അദ്ദേഹം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.  ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് അദ്ദേഹത്തെ ശനിയാഴ്ച രാവിലെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ഇന്നു രാവിലെ ഏഴു മണിയോടെയായിരുന്നു മരണം. ഇന്നു വൈകുന്നേരം നാലു മണിക്ക് കോട്ടയം പോലീസ് ഗൗണ്ടില്‍ മൃതദേഹം പൊതുദര്‍ശനത്തിനു വയ്ക്കും. സംസ്‌കാരം നാളെ ഉഴവൂരിലെ വീട്ടുവളപ്പില്‍ നടക്കും.

കോട്ടയം കുറിച്ചിത്താനം സ്വദശിയായ ഉഴവൂര്‍ വിജയന്‍ നര്‍മ്മം കലര്‍ത്തിയുളള തന്റെ സ്വതസിദ്ധമായ ശൈലിയിലുളള പ്രസംഗത്തിലൂടെ ഏറെ ശ്രദ്ധേയനായിരുന്നു. കോണ്‍ഗ്രസിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ അദ്ദേഹം പിന്നീട് കോണ്‍ഗ്രസ് എസിലെത്തുകയും അതുവഴി എന്‍സിപിയില്‍ എത്തുകയുമായിരുന്നു.നര്‍മത്തില്‍ ചാലിച്ച പ്രസംഗത്തിലൂടെ ജനശ്രദ്ധ നേടിയ നേതാവായിരുന്നു. രാഷ്ട്രീയ എതിരാളികളെ തന്റെ സരസമായ ശൈലിയിലായിരുന്നു വിമര്‍ശിച്ചത്. എല്ലാ പാര്‍ട്ടികളോടും നേതാക്കളോടും സൗഹൃദം പുലര്‍ത്തിയ ജനപ്രിയ നേതാവായിരുന്നു ഉഴവൂര്‍ വിജയന്‍.

2001ല്‍ കെ.എം മാണിക്കെതിരെ പാലായില്‍ മത്സരിച്ചതായിരുന്നു അദ്ദേഹത്തിന്‍റെ തെരഞ്ഞെടുപ്പ് പോരാട്ടം. മലീനികരണ നിയന്ത്രണ ബോര്‍ഡ്, എഫ്‌സിഐ ഉപദേശക സമിതി എന്നിവയില്‍ അംഗമായിരുന്നു അദ്ദേഹം. നേതൃത്വത്തെക്കുറിച്ചുളള തര്‍ക്കങ്ങള്‍ എന്‍സിപിയില്‍ ഉടലെടുക്കുന്ന കാലത്താണ് അദ്ദേഹത്തിന്‍റെ വിയോഗവും.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!