ബോബനു മോളിയും സൃഷ്ടാവ് ടോംസ് അന്തരിച്ചു

tomsകോട്ടയം: പ്രായഭേദമെന്യേ മലയാളികളെ ചിരിപ്പിച്ച, ഇപ്പോഴും ചിരിപ്പിക്കുന്ന മൂന്നു ബോബനു മോളിയും കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ സൃഷ്ടാവ് ഇനി വരയ്ക്കില്ല.

ബോബനും മോളിയും കാര്‍ട്ടൂണിലെ മലയാളികളുടെ ഹൃദയത്തില്‍ ചിരപ്രതിഷ്ഠ നേടിയ ടോംസ് ( അത്തിക്കളം വാടയ്ക്കല്‍ തോപ്പില്‍ വി.ടി. തോമസ് 86) അന്തരിച്ചു. അയല്‍വീട്ടിലെ കുട്ടികളായിരുന്ന ബോബനും മോളിയും വേലി ചാടി തന്റെ വീടിന്റെ അടുക്കള വഴി സ്‌കൂളിലേക്കു പോയിരുന്നതില്‍ നിന്നാണു മലയാളികളെ കുടുകുടെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ബോബനു മോളിയും പിറന്നത്.

1929ല്‍ കുട്ടനാട്ടിലെ വെളിയനാട്ടില്‍ വി.ടി. കുഞ്ഞിതൊമ്മന്റെയും സിസിലിയുടെയും മകനായാണ് ടോംസിന്റെ ജനനം. ബിരുദ പഠനത്തിനുശേഷം ബ്രിട്ടീഷ് സൈന്യത്തില്‍ ജോലി ചെയ്തിട്ടുള്ള ടോംസ് കാര്‍ട്ടൂണിസ്റ്റായ ജ്യേഷ്ഠന്‍ പീറ്റര്‍ തോമസിനെ് പിന്തുടര്‍ന്നാണു കാര്‍ട്ടൂണ്‍ രംഗത്തേയ്‌ക്കെത്തുന്നത്. പികയില്‍ കാര്‍ട്ടൂണിസ്റ്റായി തുടങ്ങിയ ടോംസ് 1961 മുതല്‍ 1987 വരെ മലയാള മനോരമയിലും കാര്‍ട്ടൂണിസ്റ്റായി. അരനൂറ്റാണ്ടിലേറെ തുടര്‍ച്ചയായി വരച്ചിരുന്ന ടോംസ് ഒരു വര്‍ഷം രോഗബാധിതനായതിനെത്തുടര്‍ന്നാണു വര നിര്‍ത്തിയത്.

കഥാപാത്രങ്ങളുടെ പേരുകള്‍ പിന്നീട് സ്വന്തം മക്കള്‍ക്കും ടോംസ് നല്‍കി. ഭാര്യ: തെരീസാക്കുട്ടി. മക്കള്‍: ബോബന്‍ (ടോംസ് പബ്ലിക്കേഷന്‍സ്), മോളി, റാണി(ആരോഗ്യവകുപ്പ്), ഡോ. പീറ്റര്‍(യു.കെ.), ബോസ് (ടോംസ് പബ്ലിക്കേഷന്‍സ്), ഡോ. പ്രിന്‍സി( സീനിയര്‍ റിസര്‍ച്ച് ഓഫീസര്‍, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ മുംബൈ). മരുമക്കള്‍: ഇന്ദിരാ ട്രീസാ, സിമി, ബീമോള്‍, പോള്‍ ഐസക് നെയ്യാരപള്ളി ചേര്‍ത്തല, പരേതനായ ഡോ. റ്റോജോ കളത്തൂര്‍ (കണ്ണൂര്‍), ബിജു ജോണ്‍ (മുംബൈ).


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!