ശിവഗിരി: സ്വാമി വിശുദ്ധാനന്ദ പ്രസിഡന്‍റ്, സ്വാമി സാന്ദ്രാനന്ദപുരി ജനറല്‍ സെക്രട്ടറി

വര്‍ക്കല: ശിവഗിരി ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റ് സ്വാമി വിശുദ്ധാനന്ദയെ പ്രസിഡന്റായും സ്വാമി സാന്ദ്രാനന്ദപുരിയെ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുത്തു. സ്വാമി ശാരദാനന്ദയാണ് ഖജാന്‍ജി. മരുത്വാമല ശ്രീനാരായണഗുരു ധര്‍മ്മമഠം സ്ഥാപകനാണ് സ്വാമി വിശുദ്ധാനന്ദ. 1984ല്‍ ട്രസ്റ്റ് ജനറല്‍ സെക്രട്ടറിയായിരുന്നു. ശിവഗിരി ബ്രഹ്മവിദ്യാലയത്തിന്റെ ആദ്യബാച്ച് വിദ്യാര്‍ഥി. ഇപ്പോള്‍ മരുത്വാമല കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്നു. സ്വാമി സാന്ദ്രാനന്ദ അരുവിപ്പുറം മഠത്തിന്റെയും ക്ഷേത്രത്തിന്റെയും സെക്രട്ടറിയാണ്. 1986ല്‍ ശിവഗിരി ബ്രഹ്മവിദ്യാലയത്തില്‍ വിദ്യാര്‍ഥിയായി. 1994ല്‍ സ്വാമി സാന്ദ്രാനന്ദയായി.


Loading...

COMMENTS

WORDPRESS: 0
DISQUS: