സെപ്റ്റംബര്‍ ഒന്നുമുതല്‍ തെരുവു നായ്ക്കളെ പിടികൂടി വന്ധ്യംകരിക്കും

തെരുവുനായ ശല്യം രൂക്ഷമായ പ്രദേശങ്ങളില്‍ സെപ്റ്റംബര്‍ ഒന്നുമുതല്‍ തെരുവു നായ്ക്കളെ പിടികൂടി വന്ധ്യംകരിക്കും. ഒക്ടോബര്‍ ഒന്നുമുതല്‍ സംസ്ഥാന വ്യാപകമായി ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിയമാനുസൃതമായി തെരുവുനായ നിയന്ത്രണനടപടികള്‍ ആരംഭിക്കും. തെരുവുനായശല്യത്തിന് പരിഹാരം കാണാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഇതിനായി പ്രത്യേക ക്യാമ്പുകള്‍ സംഘടിപ്പിക്കും.

പദ്ധതിനടത്തിപ്പിന്റെ മേല്‍നോട്ടം ജില്ലാ കലക്ടര്‍മാര്‍ക്കായിരിക്കും. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പഞ്ചായത്തുകളുടെ സഹകരണത്തോടെ നായ്ക്കളെ പിടികൂടി ക്യാമ്പുകളിലത്തെിച്ച് വന്ധ്യംകരണം നടത്തും. ഇവക്ക് ആവശ്യമായ സംരക്ഷണവും ചികിത്സയും നല്‍കും. ഇതിനായി മൃഗസംരക്ഷണ വകുപ്പിലെ ഡോക്ടര്‍മാര്‍ക്കുപുറമേ കരാറടിസ്ഥാനത്തിലും വെറ്ററിനറി ഡോക്ടര്‍മാരെ നിയോഗിക്കും. അനിമല്‍ വെല്‍ഫെയര്‍ ഓര്‍ഗനൈസേഷന്റെ സഹകരണത്തോടെയാകും പദ്ധതി നടപ്പാക്കുക. എല്ലാ ജില്ലാ ഫാമുകളിലും പിടികൂടുന്ന നായ്ക്കളെ പാര്‍പ്പിക്കാന്‍ സ്ഥലം കണ്ടത്തെും. മുഴുവന്‍ മൃഗക്ഷേമസംഘടനകളെയും രജിസ്റ്റര്‍ ചെയ്യിക്കും.


Loading...

COMMENTS

WORDPRESS: 0
DISQUS: 0