ലോ അക്കാദമി: സിപിഎമ്മിനെ വിമര്‍ശിച്ച് ടി. പത്മനാഭന്‍

കോഴിക്കോട്: ലോ അക്കാദമി വിഷയത്തില്‍ സിപിഎമ്മിനെതിരെ രൂക്ഷവിമര്‍ശനവുമായി സാഹിത്യകാരന്‍ ടി. പത്മനാഭന്‍. പേരൂര്‍ക്കടയിലെ ലോ അക്കാദമിയില്‍ നടക്കുന്നത് സകല നിയമങ്ങളെയും വെല്ലുവിളിച്ചുള്ള കുടുംബവാഴ്ചയാണെന്ന് പത്മനാഭന്‍ ആരോപിച്ചു. കോഴിക്കോട് നടക്കുന്ന കേരള സാഹിത്യോത്സവത്തില്‍ എന്റെ രാഷ്ട്രീയം എന്ന വിഷയത്തില്‍ സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബിയുമായുള്ള മുഖാമുഖത്തിലാണ് പത്മനാഭന്‍ സിപിഎമ്മിനെതിരെ വിമര്‍ശനമുന്നയിച്ചത്.

ഒരു വിദ്യാര്‍ത്ഥിയെ പേരൂര്‍ക്കടയിലെ ലോ അക്കാദമിയില്‍ ജാതി പറഞ്ഞ് ആക്ഷേപിച്ചിട്ടുണ്ട്. അവന്‍ മരിച്ചിട്ടില്ല. അതാണോ അതൊരു പ്രശ്‌നമാകാത്തതിന് കാരണം. ലോ അക്കാദമിയില്‍ ആത്മഹത്യ നടക്കുന്നത് കാത്തിരിക്കുകയാണോയെന്നും അദ്ദേഹം ചോദിച്ചു. ജെഎന്‍യുവിലെയും ഹൈദരാബാദിലെയും വിദ്യാര്‍ത്ഥികളുടെയും ദളിതുകളുടെയും പ്രശ്‌നങ്ങള്‍ ഉയര്‍ത്തുമ്പോള്‍ കേരളത്തില്‍ നടക്കുന്നതും കാണണം. നെഹ്‌റു കോളജിലും ടോംസ് കോളജിലും നടക്കുന്നതൊന്നും കണ്ടില്ലെന്നു നടിക്കരുത്. ട്രസ്റ്റ് എന്നു കേള്‍ക്കുന്നതേ പലര്‍ക്കും പേടിയാണ്. തിരൂരിലും ഒരു ട്രസ്റ്റുണ്ട്. അതും ചര്‍ച്ച ചെയ്യേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0