ചിത്രകാരന്‍ കെ ജി സുബ്രഹ്മണ്യന്‍ (92) അന്തരിച്ചു

ബറോഡ: ചിത്രകാരന്‍ കെ ജി സുബ്രഹ്മണ്യന്‍ (92) അന്തരിച്ചു. ബറോഡയിലായിരുന്നു അന്ത്യം. ചിത്രകാരനായും ശില്പിയായും അധ്യാപകനായും വ്യത്യസ്ത മേഖലകളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം കലാഭവന്റെ പ്രിന്‍സിപ്പലായും സേവനമനുഷ്ടിച്ചിട്ടുണ്ട്. 1924 ല്‍ മയ്യഴിയില്‍ ജനിച്ച സുബ്രഹ്മണ്യന്‍ കൊല്‍ക്കത്തയിലും ബറോഡയിലുമായാണ് കലാപ്രവര്‍ത്തനം നടത്തിയത്. പത്മശ്രീ, പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ ബഹുമതികള്‍ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ രാജാ രവിവര്‍മ പുരസ്‌കാരവും അദ്ദേഹം നേടിയിട്ടുണ്ട്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0