ഇന്നലെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടന്നത് റെക്കോര്‍ഡ് വിവാഹങ്ങള്‍

ഗുരുവായൂര്‍: ചിങ്ങമാസത്തിലെ പ്രധാന മുഹൂര്‍ത്ത ദിനമായിരുന്ന ഇന്നലെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടന്നത് റെക്കോര്‍ഡ് വിവാഹങ്ങള്‍. 246 വിവാഹങ്ങളാണ് കണ്ണന്റെ മുന്നില്‍ മൂന്ന് കല്യാണമണ്ഡപങ്ങളിലായി നടന്നത്. ഇതാദ്യമായാണ് ഇത്രയും വിവാഹങ്ങള്‍ ക്ഷേത്രത്തില്‍ നടക്കുന്നത്. രണ്ടു വര്‍ഷം മുമ്പ് ചിങ്ങമാസത്തില്‍ നടന്നത് 226 വിവാഹമായിരുന്നു.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0