പുറ്റിങ്ങല്‍ വെടിക്കെട്ട്‌ ദുരന്തം: പീതാംബരക്കുറുപ്പ്‌ ഇടപെട്ടുവെന്ന്‌ മൊഴി

കൊല്ലം : വെടിക്കെട്ട്‌ ദുരന്തം നടന്ന പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ കമ്പക്കെട്ടിന്‌ അനുമതി ലഭിക്കാന്‍ കൊല്ലം മുന്‍ എം.പിയും ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ്‌ ചെയര്‍മാനുമായ എന്‍.പീതാംബരക്കുറുപ്പ്‌ ഇടപെട്ടുവെന്ന്‌ മൊഴി. ഉത്സവക്കമ്മറ്റി സെക്രട്ടറിയായിരുന്ന കൃഷ്‌ണനാണ്‌ തെളിവെടുപ്പിനെത്തിയ കേന്ദ്രസംഘത്തിന്‌ മുമ്പാകെ പീതാംബരക്കുറുപ്പിനെതിരെ മൊഴി നല്‍കിയിരിക്കുന്നത്‌. കേസില്‍ പ്രതികളായ പന്ത്രണ്ട്‌ പേരുടെ മൊഴി കേന്ദ്രസംഘം രേടപ്പെടുത്തിയിട്ടുണ്ട്‌. ഏപ്രില്‍ പത്തിന്‌ പുലര്‍ച്ചെ പുറ്റിങ്ങല്‍ ദേവീക്ഷേത്രത്തില്‍ നടന്ന വെടിക്കെട്ട്‌ ദുരന്തത്തില്‍ 114 പേരാണ്‌ കൊല്ലപ്പെട്ടത്‌. സംഭവത്തില്‍ മേയ്‌ 30 നാണ്‌ കേന്ദ്രസംഘം തെളിവെടുപ്പ്‌ ആരംഭിച്ചത്‌.


Loading...

COMMENTS

WORDPRESS: 0
DISQUS: 0