കൊണ്ടോട്ടി എഎംഎല്‍പി സ്‌കൂള്‍ വിദ്യാഭ്യാസ ഉദ്യോഗസ്ഥര്‍ അടച്ചു പൂട്ടി

മലപ്പുറം: മാങ്ങാട്ടുമുറി കൊണ്ടോട്ടി എഎംഎല്‍പി സ്‌കൂള്‍ വിദ്യാഭ്യാസ ഉദ്യോഗസ്ഥര്‍ അടച്ചു പൂട്ടി. രാവിലെ സ്‌കൂളിലെത്തിയ എഇഒ ആഷിഷ് പുളിക്കലിന്‌റെ നേതൃത്വത്തിലാണ് ഉദ്യോഗസ്ഥര്‍ സ്‌കൂള്‍ പൂട്ടാനെത്തിയത്. പ്രധാന ഓഫീസിന്റെ പൂട്ട് പൊളിച്ചാണ് ഉദ്യോഗസ്ഥര്‍ ഉള്ളില്‍ കടന്നത്. രേഖകള്‍ എടുത്ത ശേഷം ഓഫീസ് പൂട്ടി സീല്‍ ചെയ്യുകയും ചെയ്തു.  പ്രദേശത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്. സ്‌കൂള്‍ അടച്ചുപൂട്ടുന്നതിനെതിരെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധം തുടരുകയാണ്. ഉദ്യോഗസ്ഥരെ തടഞ്ഞ എസ്എഫ്‌ഐ പ്രവര്‍ത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി..


Loading...

COMMENTS

WORDPRESS: 0
DISQUS: 0