മെത്രാന്‍ കായലിലും ആറന്മുളയിലും കൃഷിയിറക്കാന്‍ സര്‍ക്കാര്‍ നടപടി

തിരുവനന്തപുരം: വിവാദഭൂമിയായി മാറിയ മെത്രാന്‍ കായലിലും ആറന്മുളയിലും കൃഷിയിറക്കാന്‍ സര്‍ക്കാര്‍ നടപടി. കൃഷി വകുപ്പ്‌ തയ്യാറാക്കുന്ന പദ്ധതിയില്‍ മന്ത്രി വി എസ്‌ സുനില്‍കുമാര്‍ വകുപ്പ്‌ സെക്രട്ടറിയേറ്റില്‍ നിന്നും റിപ്പോര്‍ട്ട്‌ തേടി. വകുപ്പ്‌ സെക്രട്ടറി രാജുനാരായണ സ്വാമിക്കാണ്‌ നിര്‍ദേശം നല്‍കിയത്‌. റിപ്പോര്‍ട്ട്‌ 17 ന്‌ മുമ്പായി സമര്‍പ്പിക്കാനാണ്‌ നിര്‍ദേശം.17 ന്‌ മന്ത്രി നേരിട്ട്‌ സ്‌ഥലം സന്ദര്‍ശിക്കുകയും ചെയ്യും.

കൃഷി മന്ത്രിയായപ്പോള്‍ തന്നെ തരിശു കിടക്കുന്ന പാടശേഖരങ്ങളില്‍ കൃഷിയിറക്കാനും നെല്ലുല്‍പ്പാദനം കൂട്ടാനുമുള്ള തീരുമാനം കൃഷിമന്ത്രി വിഎസ്‌ സുനില്‍ക്കുമാര്‍ വ്യക്‌തമാക്കിയിരുന്നു. വിമാനത്താവളത്തിനായി നികത്തിയ ആറന്മുളയിലും സമാനമായ തീരുമാനം സര്‍ക്കാര്‍ കൊണ്ടുവരുന്നുണ്ട്‌.


Loading...

COMMENTS

WORDPRESS: 0
DISQUS: 0