വാളകം സ്‌കൂളിലെ അധ്യാപകന്‍ കൃഷ്ണകുമാര്‍ തിരികെ ജോലിയില്‍ പ്രവേശിച്ചു

കൊല്ലം: വാളകം ആര്‍.വി.വി സ്‌കൂളിലെ അധ്യാപകന്‍ കൃഷ്ണകുമാര്‍ തിരികെ ജോലിയില്‍ പ്രവേശിച്ചു. സസ്‌പെന്‍ഷന്‍ കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് നടപടി.
സസ്‌പെന്‍ഷനില്‍ കഴിഞ്ഞ 15 ദിവസവും സര്‍വീസ് കാലയളവായി പരിഗണിക്കുമെന്ന് ഡി.ഇ.ഒ വ്യക്തമാക്കി. സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് കാണിച്ച് സ്‌കൂള്‍ മാനേജര്‍ ആര്‍.ബാലകൃഷ്ണപിള്ളയാണ് അധ്യാപകനെ സസ്‌പെന്റു ചെയ്തത്. അതേസമയം, തന്റെ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന പരാതിയില്‍ വിദ്യാഭ്യാസ വകുപ്പ് നേരത്തെ പരിശോധിച്ച് വ്യക്തത വരുത്തിയതാണെന്നും ഉത്കല്‍ സര്‍വകലാശാലയില്‍ നിന്നുള്ള യോഗ്യത സര്‍ട്ടിഫിക്കറ്റും എം.ജി സര്‍വകലാശാലയില്‍ നിന്നുള്ള യോഗ്യത സര്‍ട്ടിഫിക്കറ്റും വാങ്ങി അന്വേഷണം അവസാനിപ്പിച്ചതാണെന്നും കൃഷ്ണകുമാര്‍ വ്യക്തമാക്കി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0