എല്ലാ ജില്ലകളിലും കലാസാംസ്‌കാരിക സമുച്ചയം; ഫിലിം ഫെസ്റ്റിവലിന് സ്ഥിരം വേദി ഒരുക്കാന്‍ 50 കോടി, 14 ജില്ലകളിലും ഇന്‍ഡോര്‍ സ്്റ്റേഡിയം

sabhan issacതിരുവനന്തപുരം: നാടതീയേറ്റര്‍, സിനിമാ തീയേറ്റര്‍, സെമിനാര്‍ ഹാള്‍, താമസസൗകര്യം എന്നിവയോട് കൂടിയ കലാസാംസ്‌കാരിക സമുച്ചയം എല്ലാ ജില്ലകളിലും സ്ഥാപിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. ഒരു കലാസാംസ്‌കാരിക സമുച്ചയം സ്ഥാപിക്കാന്‍ 40 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു.

തിരുവനന്തപുരം ഫിലിം ഫെസ്റ്റിവലിന് സ്ഥിരം വേദി ഒരുക്കാന്‍ 50 കോടി രൂപ. പയ്യന്നൂരില്‍ പൂരക്കളി അക്കാദമി സ്ഥാപിക്കും. നവേത്ഥാന നായകരുടെ പേരില്‍ മണ്ഡപം നിര്‍മ്മിക്കും. പടയണി, തെയ്യം കലാകാരന്‍മാര്‍ക്ക് പെന്‍ഷന്‍ നല്‍കും. തിരുര്‍ തു്ഞ്ചത്തെഴുത്തച്ഛന്‍ സമിതിക്കുള്ള വാര്‍ഷിക ഗ്രാന്റ് 30 ലക്ഷമാക്കി ഉയര്‍ത്തി.

ശിവഗരി കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ 2 കോടി. ലൈബ്രറികള്‍ക്കുള്ള ഗ്രാന്റ് 33 കോടി. ലൈബ്രറികള്‍ക്കുള്ള ധനസഹായം 50 ശതമാനം വര്‍ദ്ധിപ്പിച്ചു. എ ഗ്രേഡ് ലൈബ്രറികളില്‍ വൈ ഫൈ ഏര്‍പ്പെടുത്താന്‍ 10 കോടി.

14 ജില്ലകളിലും ഇന്‍ഡോര്‍ സ്്‌റ്റേഡിയം സ്ഥാപിക്കാന്‍ ബജറ്റില്‍ നിര്‍ദേശം. ഇതിനായി 500 കോടി രൂപ വകയിരുത്തി. ജി.വി. രാജാ, അയ്യങ്കാളി സ്‌പോര്‍ട്‌സ് സ്‌കൂളുകളുടെ നവീകരണത്തിന് 30 കോടി വിനിയോഗിക്കും. കലവൂര്‍ ഗോപിനാഥിന്റെ പേരില്‍ ആലപ്പുഴയില്‍ വേളിബോള്‍ അക്കാദമി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0