തിരക്കഥാകൃത്ത് ടിഎ റസാഖ് അന്തരിച്ചു

തിരക്കഥാകൃത്ത് ടിഎ റസാഖ് അന്തരിച്ചു. കരള്‍രോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ കൊച്ചിയിലെ സ്വകാര്യ അശുപത്രിയിലായിരുന്നു അന്ത്യം. 25 വര്‍ഷത്തോളമായി കഥപറഞ്ഞും തിരക്കഥയും സംഭാഷണങ്ങളും രചിച്ചും മലയാള സിനിമാ ലോകത്തെ സജീവസാന്നിധ്യമായിരുന്നു റസാഖ്.

1996ല്‍ പുറത്തിറങ്ങിയ കാണാക്കിനാവ് എന്ന ചിത്രത്തിന് മികച്ച കഥ, തിരക്കഥ എന്നിവയ്ക്കുള്ള സംസ്ഥാന അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. ആയിരത്തില്‍ ഒരുവന്‍, പെരുമഴക്കാലം എന്നീ ചിത്രങ്ങള്‍ക്കും മികച്ച കഥയ്ക്കുള്ള സംസ്ഥാന അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.  മലയാളി നെഞ്ചോടടക്കിപ്പിടിച്ച ‘ധ്വനി’ യുടെ സഹസംവിധായകനായിട്ടായിരുന്നു ചുവടുവെയ്പ്.

സിനിമ സംവിധായകന്‍ എന്ന ലേബലിലേക്കുള്ള ടിഎ റസാഖിന്റെ മാറ്റമാണ് ‘മൂന്നാം നാള്‍ ഞായറാഴ്ച’ എന്ന ചിത്രം. വിഷ്ണുലോകം, നാടോടി, താലോലം സാഫല്യം എന്നീ എക്കാലത്തേയും ഹിറ്റ് ചിത്രങ്ങള്‍ക്കും റസാഖ് കഥയും തിരക്കഥയും നിര്‍വഹിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0