തൊടുപുഴയില്‍ ശൈശവ വിവാഹം: പെണ്‍കുട്ടി രക്ഷപെട്ട് അഭയകേന്ദ്രത്തില്‍

തൊടുപുഴ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെക്കൊണ്ട് രണ്ടാനച്ഛന്റെ ബന്ധുവിനെ വിവാഹം കഴിപ്പിച്ചതായി പരാതി. വിവാഹം കഴിപ്പിച്ചയച്ച വീട്ടില്‍ നിന്ന് രക്ഷപെട്ട 14 വയസുകാരിയായ പെണ്‍കുട്ടിയാണ് വനിതാ സെല്‍ എസ്.ഐയുടെയും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി അംഗത്തിന്റെയും മുന്നില്‍ പരാതി ഉന്നയിച്ചത്. ബുധനാഴ്ച വൈകുന്നേരം വനിതാ സെല്ലിലേക്ക് പെണ്‍കുട്ടി വിളിക്കുകയായിരുന്നു. വനിതാ സെല്‍ എസ്.ഐ സുശീലയുടെ നേതൃത്വത്തില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയപ്പോഴാണ് വിവരങ്ങള്‍ പുറത്തായത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0