ബോബ് ഡിലന് സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌ക്കാരം

ഓസ്‌ലോ: കവിയും ഗാനരചയിതാവും റോക്ക് ഗായകനുമായ ബോബ് ഡിലന് 2016 ലെ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌ക്കാരം. ആറു കോടി രൂപയാണ് സമ്മാനത്തുക. ആദ്യമായാണ് റോക്ക് ഗാനരചയിതാവ് നൊബേല്‍ പുരസ്‌കാരം നേടുന്നത്. 93ല്‍ ടോണി മോറിസണിനു ശേഷം സാഹിത്യ നൊബേല്‍ നേടുന്ന ആദ്യ അമേരിക്കക്കാരനാണ്. 1941ല്‍ മിനിസോട്ടയിലെ ഡ്യൂലത്തില്‍ ജനിച്ച റോബര്‍ട്ട് അലന്‍ സിമ്മര്‍മാനാണ് പിന്നീട് ബോബ് ഡിലനെന്ന പേര് സ്വീകരിച്ചത്.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0