ശിവസേന ഇടഞ്ഞു: ഗുലാം അലിയുടെ ഗസല്‍ സംഘാടകള്‍ ഉപേക്ഷിച്ചു

മുംgulam aliബൈ: വിഖ്യാത പാക് ഗസല്‍ ഗായകന്‍ ഉസ്താദ് ഗുലാം അലിയുടെ സംഗീത പരിപാടി ശിവസേനയുടെ എതിര്‍പ്പിനെ തുടര്‍ന്നു റദ്ദാക്കി. സംഘാടകരും ശിവസേനാ മേധാവി ഉദ്ദവ് താക്കറേയുമായുള്ള ചര്‍ച്ചയ്ക്കുശേഷമാണു തീരുമാനം.

മുംബൈയിലെ ഷണ്‍മുഖ ഹാളില്‍ വെള്ളിയാഴ്ചയാണ് ഗുലാം അലിയുടെ കച്ചേരി നിശ്ചയിച്ചിരുന്നത്
. അന്തരിച്ച പ്രശസ്ത ഗസല്‍ ഗായകന്‍ ജഗ്ജിത് സിങ്ങിനുള്ള സ്മരണാഞ്ജലിയായാണ് പരിപാടി നടത്താനിരുന്നത്. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാകിസ്താനുമായി യാതൊരുതരത്തിലുള്ള സാംസ്‌കാരികബന്ധത്തിനും തയ്യാറല്ലെന്നുപറഞ്ഞാണ് ഗുലാം അലിയുടെ കച്ചേരിക്കെതിരെ സേന രംഗത്തിറങ്ങിയത്. ഷണ്മുഖാനന്ദ ഹാള്‍ അധികൃതര്‍ക്ക് ശിവസേനയുടെ ചലച്ചിത്രവിഭാഗമായ ചിത്രപത് ഇക്കാര്യത്തില്‍ കത്തുനല്‍കി. കച്ചേരി നടത്തിയാല്‍ ശിവസേനയും ദേശസ്‌നേഹികളും പ്രതികരിക്കുമെന്നായിരുന്നു കത്തിലെ ഭീഷണി.

ഒട്ടേറെ ഇന്ത്യന്‍ സിനിമകളില്‍ ഗുലാം അലി പാടിയിട്ടുണ്ട്. വാരാണസിയിലെ സങ്കട് മോചന്‍ ക്ഷേത്രത്തില്‍ കുറച്ചുനള്‍ മുമ്പ് ഇദ്ദേഹം കച്ചേരി നടത്തിയിരുന്നു. ഗുലാം അലിയെ വിലക്കാനുള്ള നീക്കത്തെ കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി എതിര്‍ത്തിരുന്നു. പൂര്‍ണ സംരക്ഷണമൊരുക്കുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസും വ്യക്തമാക്കിയിരുന്നു. ഗായകന്‍ ആതിഫ് അസ്ലമിന്റെ സംഗീതക്കച്ചേരിക്കെതിരെയും പാകിസ്താന്‍ ക്രിക്കറ്റ് ടീം ഇന്ത്യയില്‍ കളിക്കുന്നതിനെതിരെയും മുമ്പ് ശിവസേന രംഗത്തെത്തിയിട്ടുണ്ട്. നടപടി വേദനിപ്പിച്ചുവെന്ന് ഗുലാം അലി പ്രതികരിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0