ബീഫ് വിവാദം തുടരുന്നു; ദീപ നിശാന്തിനെതിരെ നടപടിയില്ല

തൃശൂര്‍: തൃശൂര്‍ കേരളവര്‍മ കോളജില്‍ ബീഫ് ഫെസ്റ്റും തുടര്‍ന്നുണ്ടായ വിവാദത്തിലും അധ്യാപിക ദീപ നിശാന്തിനെതിരെ നടപടിയില്ല. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റേതാണ് തീരുമാനം.

കുട്ടികള്‍ കോളജില്‍ മാംസാഹാരം കൊണ്ടുവരാന്‍ പാടില്ലെന്നു നിര്‍ദേശിച്ചിട്ടില്ലെന്നും എന്നാല്‍ കാന്റീനില്‍ മാംസാഹാരം വിളമ്പേണ്ടെന്ന തീരുമാനം തുടരുമെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി. ദീപ നിശാന്തിനെതിരെ നടപടിയെടുക്കാനുള്ള നീക്കത്തിനെതിരെ സമൂഹത്തിന്റെ വിവിധ തുറകളില്‍നിന്നു ശക്തമായ എതിര്‍പ്പുയര്‍ന്നിരുന്നു.

ബീഫ് ഫെസ്റ്റും അതിക്രമവും നടക്കുമ്പോള്‍ ദീപ നിശാന്ത് പരീക്ഷാ ഡ്യൂട്ടിയിലായിരുന്നുവെന്നും അക്രമത്തില്‍ അവര്‍ക്കു പങ്കില്ലെന്നുമാണ് ബോര്‍ഡിന് പ്രിന്‍സിപ്പല്‍ നല്‍കിയ വിശദീകരണം.

അതേസമയം, സംസ്ഥാനത്ത് ബീഫ വിവാദം ഇന്നലെയും തുടര്‍ന്നു. എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് അടക്കം ഇന്നലെയും ബീഫ് ഫെസ്റ്റ് നടന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0