സംഗീത സംവിധായകന്‍ രവീന്ദ്ര ജെയിന്‍ അന്തരിച്ചു

RAVINDRA JAINമുംബൈ: പ്രമുഖ സംഗീത സംവിധായകന്‍ രവീന്ദ്ര ജെയിന്‍ (71) അന്തരിച്ചു. ആരോഗ്യ നില മോശമായതിനെ തുടര്‍ന്ന് നാഗ്പൂരിലെ ആശുപത്രിയില്‍ നിന്ന് എയര്‍ ആംബുലന്‍സില്‍ രവീന്ദ്ര ജെയിനെ മുംബൈയിലെ ലീലാവതി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വൃക്കകള്‍ക്ക് അണുബാധയേറ്റതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഡയാലിസിസ് ചെയ്‌തെങ്കിലും കാര്യമായ വ്യത്യാസം വന്നില്ല.

നാഗ്പൂരില്‍ ഒരു സംഗീത പരിപാടിക്കെത്തിയ അദ്ദേഹം രക്തസമര്‍ദ്ദം കുറഞ്ഞ് കുഴഞ്ഞുവീണു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക പരിശോധനകള്‍ നടത്തി. ഈ പരിശോധനയിലാണ് അണുബാധ തിരിച്ചറിഞ്ഞത്.

ജന്മന അന്ധനായിരുന്ന രവീന്ദ്ര ജെയിന്‍ ഗാനരചയിതാവുമാണ്. യേശുദാസിെന്റ ഹിന്ദിയിലെ പല ഹിറ്റ് ഗാനങ്ങളും രവീന്ദ്ര ജെയിന്റേതാണ്. ബോളിവുഡിലേക്ക് യേശുദാസിനെ എത്തിച്ചത് അദ്ദേഹമായിരുന്നു. ആശാ ഭോസ്‌ലേയെ മലയാളത്തില്‍ ആദ്യമായി അവതരിപ്പിച്ചതും രവീന്ദ്ര ജയിനാണ്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0